Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Evidence

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു

ബം​ഗ​ളൂ​രു​വി​ലെ ഇയാളുടെ വീ​ട്, ബെ​ല്ലാ​രി​യി​ൽ സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥ​ലം, ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ലെ സ്ഥാ​പ​നം, ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കും തെ​ളി​വെ​ടു​പ്പ്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ്ണം സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന​ന് കൈ​മാ​റി എ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി.

ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ ആ​കു​മോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ നേ​ര​ത്തെ ഗോ​വ​ർ​ദ്ധ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പും ഇ​ന്ന് ഉ​ണ്ടാ​കും. 30ന് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Latest News

Up